12 കോടി ലോട്ടറിയടിച്ച മലയാളിയെ കിട്ടി, ഒരു പങ്ക് പാകിസ്താന്‍കാരനും | Oneindia Malayalam

2017-09-11 105

Manekudy Varkey Mathew from India was picked as the winner in the multimillion-dirham jackpot draw , but organisers were not able to reach him for days. At last they found him.

അവസാനം കാത്തിരിപ്പിനു വിരാമം. പ്രവാസി മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഭാഗ്യവാനെ ഫോണില്‍ ലഭിച്ചു. അബുദാബിയില്‍ നടന്ന നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം (12.2 കോടി രൂപ) ലഭിച്ച കൊച്ചി പെരുമ്പാവൂര്‍ സ്വദേശി മാനേക്കുടി മാത്യു വര്‍ക്കിയെയാണ് നറുക്കെടുപ്പ് നടത്തിയ ബിഗ് ടിക്കറ്റ് അബുദാബി അധികൃതര്‍ക്ക് ഫോണില്‍ ലഭിച്ചത്. പക്ഷെ, ഭാഗ്യംവന്ന വിവരം നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞിട്ടേ മാത്യു അറിഞ്ഞുള്ളൂ എന്നു മാത്രം.മാത്യു എടുത്ത 500 ദിര്‍ഹമിന്റെ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഇതില്‍ 250 ദിര്‍ഹം മാത്യുവാണ് എടുത്തത്. ബാക്കി 250 ദിര്‍ഹം ഒരു പാകിസ്താന്‍കാരനും കര്‍ണാടകക്കാരനും പങ്കിടുകയായിരുന്നു. അതിനാല്‍ ടിക്കറ്റിന് തുക പങ്കുവച്ച രണ്ട് സുഹൃത്തുക്കളുമായി സമ്മാനത്തുകയായ 12.2 കോടി രൂപ പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.